Site icon Ente Koratty

കോവിഡ് രോഗികളെ കൊണ്ടുവരാൻ പ്രത്യേക വിമാനം ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: കൊവിഡ് പൊസിറ്റീവ് രോഗികളായ പ്രവാസികളെ കൊണ്ടുവരാൻ പ്രത്യേക വിമാനം വേണമെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോവിഡ്  പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. അത് രോഗപ്പകർച്ചാ സാധ്യത വർധിപ്പിക്കുമെന്നും കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം.

സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്താൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണം.  പിസിആർ ടെസ്റ്റ് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപെട്ടു.

Exit mobile version