Site icon Ente Koratty

തൃശ്ശൂരിൽ കോവിഡ് മരണം; സംസ്ഥാനത്ത് മരണസംഖ്യ 16 ആയി

കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ കുണ്ടലിയൂർ വഴിനടയ്ക്കൻ കുമാരൻ (87) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദ്രോഗവും വന്നു. ഇതിനിടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായതോടെ മെഡിക്കൽകോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി

ന്യൂ​മോ​ണി​യ​യും ശ്വാ​സ​ത​ട​സ​വും മൂ​ലം ക​ഴി​ഞ്ഞ മൂ​ന്നാം തീ​യ​തിയാണ് കുമാരനെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്. രോഗം മൂർച്ഛിച്ചതോടെ ഇ​വി​ടെ​നി​ന്നും പി​ന്നീ​ട് ന​ഗ​ര​ത്തി​ലെ മറ്റൊരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി. ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെയാണ് ഇ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാറ്റിയത്.

ഞായറാഴ്ച രാത്രി തൃശൂർ മെഡിക്കൽകോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇയാളുടെ രോഗപകർച്ച ഉൾപ്പടെയുള്ള വിവരം ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​മേ​ഹ​വും ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു.

Exit mobile version