വിദേശത്ത് നിന്നെത്തി കോവിഡ് 19 ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയവെ മരിച്ച യുവതിയുടെ കോവിഡ് പരിശോധനാ ഫലം ഇന്ന് ലഭിക്കും. എടപ്പാൾ പൊറുക്കര സ്വദേശിനിയായ 26 വയസുകാരി ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
മെയ് 20ന് വിദേശത്ത് നിന്നെത്തിയ ഇവരെ അർബുദ രോഗത്തിനുള്ള ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിനിടയിലാണ് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും മരണപ്പെടുകയും ചെയ്തത്. നാട്ടിലെത്തിയ ഇവർ ആദ്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും തുടർന്ന് മെയ് 22ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.