Site icon Ente Koratty

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പത്ത് പേരുടെ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേരുടെ ഫലം നെഗറ്റീവ് ആയി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്നലെ വരെ കോവിഡ് ബാധിച്ച് വിദേശത്തു മരിച്ച മലയാളികൾ 173 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം. സംസ്ഥാനത്ത് ആകെ 81 ഹോട്സ്പോട്ടുകൾ‌ ഉണ്ട്. ഇന്നു പുതതായി 13 എണ്ണം കൂടിയുണ്ടായി. പാലക്കാട് 10, തിരുവനന്തപുരം മൂന്ന്. എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളുമായി ഇന്നു വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയെന്നും. ഒന്നിച്ചു നീങ്ങണമെന്ന പൊതുഅഭിപ്രായം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളിൽ കക്ഷിനേതാക്കൾ മതിപ്പ് പ്രകടിപ്പിച്ചു. എല്ലാവിധ പിന്തുണയും ഇവര്‍ അറിയിച്ചു.

ക്വാറന്റൈന്‍ ലംഘിക്കുന്നവരെ ജനങ്ങള്‍ ഉപദേശിക്കണം, നിരീക്ഷണത്തിലുള്ളവർ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ നാട്ടുകാർ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണം, വരുന്ന എല്ലാവരുടെയും വിവരങ്ങള്‍ സര്‍ക്കാറിന് ലഭിക്കണം, സർക്കാറിനെ അറിയിക്കാതെ വരുന്നവർക്കതിരെ കർശന നിലപാട് സ്വീകരിക്കും, ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല, പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല, പണം നൽകാൻ കഴിയുന്നവർക്കാണ് ഈ ക്രമീകരണം ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version