Site icon Ente Koratty

തൃശൂര്‍ ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്; 9706 പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍ ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20 ആയി. കഴിഞ്ഞ 23 ന് ദുബായില്‍ നിന്നെത്തിയെ ചാവക്കാട് സ്വദേശികളായ 32 കാരനും 28 വയസുളള യുവതിക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 24 ന് അബുദാബിയില്‍ നിന്നെത്തിയ പഴയന്നൂര്‍ സ്വദേശി (42), വിദേശത്ത് നിന്ന് തന്നെ തിരിച്ചെത്തിയ തളിക്കുളം സ്വദേശി (45) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 9657 പേരും ആശുപത്രികളില്‍ 49 പേരും നിരീക്ഷണത്തിലാണ്. ആകെ 9706 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ചൊവ്വാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു പേര്‍ ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. ചൊവ്വാഴ്ച അയച്ച 73 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 2002 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 1904 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Exit mobile version