സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി ആമിനയാണ്(53) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചത്. ദുബൈയില്‍ നിന്നും ബുധനാഴ്ചയാണ് ഇവര്‍ നാട്ടിലെത്തിയത്.
നാല് ദിവസം മുമ്പാണ് ആമിനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ക്യാന്‍സര്‍ രോഗി കൂടിയായ ഇവര്‍ക്ക് കോവിഡ് കൂടി ബാധിച്ചതോടെ നില വഷളായി. ആമിനയുടെ മരണത്തോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി.