Site icon Ente Koratty

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ മാടായി സ്വദേശി റിബിൻ ബാബു ആണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. മാടായി പഞ്ചായത്തിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് റിബിനെ പാർപ്പിച്ചിരുന്നത്.

പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇന്നലെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് സൂചന.

Exit mobile version