Site icon Ente Koratty

രോഗം ഭേദമായ കാസര്‍കോട് സ്വദേശിക്ക് വീണ്ടും കോവിഡ് ലക്ഷണം

സംസ്ഥാനത്ത് കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും കോവിഡിന്റെ ലക്ഷണം. സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പള്ളിക്കര സ്വദേശിക്കാണ് രോഗം ഭേദമായ ശേഷം വീണ്ടും ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഗൾഫിൽ നിന്നും നാട്ടിലെത്തിയ കളനാട് സ്വദേശിയിൽ നിന്നാണ് ഇയാൾക്ക് ആദ്യം കോവിഡ് പകർന്നത്.

അതേസമയം സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തലൂടെയാണ് രോഗം ബാധിച്ചത്. ഉയര്‍ന്ന രോഗനിരക്ക് വിപത്തിന്‍റെ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 560 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 64 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 36, 910 പേര്‍ നിരീക്ഷണത്തിലാണ്. 548 പേര്‍ ആശുപത്രികളിലാണ് കഴിയുന്നത്. 174 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 40,692 സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 39610 രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 15 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. വയനാട് ഏഴിടത്തും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്നിടത്തുമാണ് അതിജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version