Site icon Ente Koratty

അവസാനത്തെ രണ്ട് രോഗികളും ആശുപത്രി വിട്ടു; കൊല്ലം ജില്ല കോവിഡ് മുക്തം

ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികളുടെ ഫലവും നെഗറ്റീവ് ആയതോടെ കൊല്ലം ജില്ല കോവിഡ് മുക്തം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം ഐസൊലേഷനിൽ കഴിഞ്ഞയാൾ ഉൾപ്പെടെ രോഗം ഭേദമായ മൂന്നുപേരാണ് ഇന്ന് വീടുകളിലേക്ക് മടങ്ങിയത്.

ഇതുവരെ രോഗം സ്ഥിരീകരിച്ച 19 പേർക്കും രോഗമുക്തിയായെങ്കിലും ജില്ലയിൽ ജാഗ്രത തുടരും. പ്രാക്കുളം സ്വദേശിനിയായ 43കാരിക്കും പുനലൂർ സ്വദേശിനിയായ യുവതിക്കുമാണ് ഇന്ന് രോഗം ഭേദമായത്.

പുനലൂർ സ്വദേശിനിയുടെ ഭർത്താവ് ഇന്നലെ രോഗമുക്തി നേടിയെങ്കിലും ആശുപത്രിയിൽ നിന്ന് മടങ്ങിയിരുന്നില്ല. ഇവർ മൂന്നുപേരും ഇന്ന് ആശുപത്രി വിട്ടു. ദുബൈയിൽ നിന്നെത്തിയ ബന്ധുവിൽ നിന്നും രോഗം പകർന്ന പ്രാക്കുളം സ്വദേശിനി 47 ദിവസമാണ് ആശുപത്രി ഐസൊലേഷനിൽ കഴിഞ്ഞത്. മുംബൈയിൽ നിന്ന് മടങ്ങിയെത്തി രോഗ ബാധിതരായ പുനലൂരില്‍ നിന്നുള്ള ദമ്പതികളാണ് ഇന്ന് ആശുപത്രി വിട്ട മറ്റു രണ്ടുപേർ. ജില്ല കോവിഡ് മുക്തമായെങ്കിലും ജാഗ്രത തുടരും.

Exit mobile version