Site icon Ente Koratty

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കൊവിഡ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു പേരും വയനാട് സ്വദേശികളാണ്. സമ്പർക്കം മൂലമാണ് ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയി വന്ന് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ ഡ്രൈവറുടെ അമ്മയും ഭാര്യയും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് രോഗ ബാധ. അതേ സമയം, സംസ്ഥാനത്ത് ആർക്കും ഇന്ന് രോഗമുക്തിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

502 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ ആശുപത്രിയിൽ 37 പേരാണ് ചികിത്സയിൽ ഉള്ളത്. ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 21342 പേരാണ്. വീടുകളിൽ 21034 പേരും ആശുപത്രിയിൽ 308 പേരുമാണ് ഉള്ളത്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 33700 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 33265 എണ്ണം നെഗറ്റീവ് ആണ്. ഇന്ന് മാത്രം 1024 ടെസ്റ്റുകൾ നടത്തി.

സാമൂഹ്യ സമ്പർക്കം അധികമുള്ളവരിൽ നിന്ന് 2512 സാമ്പിളുകൾ എടുത്ത് പരിശോധിച്ചു. ഇതിൽ 1979 എണ്ണം നെഗറ്റീവ് ആണ്.

കണ്ണൂർ- 18, കോട്ടയം- 6, വയനാട്- 4, കൊല്ലം- 3 കാസർഗോഡ്- 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓരോരുത്തർ വീതം എനിങ്ങനെയാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം. 4 ജില്ലകൾ കൊവിഡ് മുക്തമാണ്.

Exit mobile version