Site icon Ente Koratty

സംസ്ഥാനത്ത് 2 പേർക്കു കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 14 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്.

പാലക്കാട്- നാല്, കൊല്ലം- മൂന്ന്, കണ്ണൂര്‍, കാസര്‍കോട് -രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം കോഴിക്കോട് -ഒരോ ആള്‍ വീതം എന്നിങ്ങനെയാണ് രോഗം ഭേദമായത്. ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 20711 പേരാണ്‌ നിരീക്ഷണത്തിലുള്ളത്. 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 25135 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട 1508 സാമ്പിളുകളാണ് പ്രത്യേകം ശേഖരിച്ചത്. അതില്‍ 897 എണ്ണം നെഗറ്റീവാണ്. കണ്ണൂരിലാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്- 47 പേര്‍. കോട്ടയം 18, ഇടുക്കി 14, കൊല്ലം 12, കാസര്‍കോട് ഒമ്പത്, കോഴിക്കോട് നാല്, മലപ്പുറം തിരുവനന്തപുരം രണ്ട് വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്.

FacebookTwitterWhatsAppLinkedInShare
Exit mobile version