Site icon Ente Koratty

ഇടുക്കിയിൽ ആശ്വാസ വാർത്ത: കോവിഡ് സ്ഥിരീകരിച്ച ആറ് പേരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്

കോവിഡ് ബാധയെ തുടർന്ന് റെഡ് സോണായി പ്രഖ്യാപിച്ച ഇടുക്കിയിൽ നിന്നും ആശ്വാസ വാർത്ത. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ആറു പേരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയി. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറർ ഉൾപ്പെടെയുള്ള ആറു പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

ഡോക്ടറെ കൂടാതെ ആശവർക്കർ , ഏലപ്പാറയിലെ 62 കാരിയായ അമ്മ, മൈസൂരിൽ നിന്നെത്തിയ 35 കാരനായ മകൻ, 30 കാരിയായ നെടുങ്കണ്ടം സ്വദേശിനി, പൊള്ളാച്ചിയിൽ നിന്നെത്തിയ മണിയാറൻകുടി സ്വദേശി എന്നിവരുടെ ഫലമാണ് പുറത്തുവന്നത്.

ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാനാകും.

Exit mobile version