കോവിഡ് ബാധിതനായ 84കാരൻ രോഗമുക്തനായി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കോഴിക്കോട് ചികിത്സയിൽ ആയിരുന്ന 84കാരനാണ് രോഗമുക്തനായത്.
മൂരിയാട് അബൂബക്കർ എന്നയാളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് 19 ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് ഇടയിലാണ് ഇദ്ദേഹത്തിന് കോവിഡ് 19 ബാധിച്ചത്.
ഇതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യം. എന്നാൽ, ചികിത്സയെ തുടർന്ന് 84 വയസുകാരൻ രോഗമുക്തനായി. എൺപത്തിനാലുകാരന് രോഗസൗഖ്യം സാധ്യമാക്കിയതിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.