സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് മൂന്ന് പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേരുടെ ഫലം നെഗറ്റീവായി. കോഴിക്കോടും കണ്ണൂരും കാസര്‍കോടും രണ്ട് പേര്‍ക്ക് വീതവും വയനാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.
സംസ്ഥാനത്ത് 457 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 116 പേര് ചികിത്സയിലുണ്ട്. വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയില്‍ ഇല്ല.
കോഴിക്കോട് ഇന്ന് 84 വയസുകാരന് രോഗമുക്തി നേടി. കൂത്തുപറമ്പ് സ്വദേശിയാണ്. ഇത് കേരളത്തിന് നേട്ടമാണ്.
കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. പ്രവാസികളുടെ സുരക്ഷക്ക് സ്വീകരിച്ച നടപടി കേന്ദ്രത്തെ അറിയിച്ചു. അതിലും കേന്ദ്രം അഭിനന്ദിച്ചു. ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടകള്‍ തുറക്കാനുള്ള നിബന്ധനകള്‍
കോര്പ്പറേഷന് പരിധിക്ക് പുറത്തുള്ള എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. ഷോപ്പ് അന്‍ഡ് എസ്റ്റാബ്ലിഷ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കാം. 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ പാടില്ല. ഹോട്ട്സ്പോട്ടുകളിലെ മേഖലകളില്‍ ഇളവുകള്‍ ഇല്ല. നേരെ കച്ചവടം തുടങ്ങുകയല്ല വേണ്ടത്. കട ആദ്യം ശുചീകരിക്കണം. വ്യാപാരികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.