Site icon Ente Koratty

ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥീരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 10 പേർക്ക് കൊവിഡ് 19 രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 8 പേർ രോഗമുക്തരായി. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

രോഗം സ്ഥിരീകരിച്ച 10 പേരിൽ 4 പേർ ഇടുക്കി ജില്ലക്കാരാണ്. കോഴിക്കോട്, കോട്ടയം ജില്ലകളിൽ രണ്ട് പേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓരോരുത്തർക്ക് വീതവും പരിശോധനാഫലം പോസിറ്റീവായി. രോഗമുക്തരായ 8 പേരിൽ 6 പേരും കാസർഗോഡ് ജില്ലയിലാണ്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ വീതം രോഗമുക്തി നേടി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 4 പേർ അയൽ സംസ്ഥാനങ്ങളിൽ നിന്നും രണ്ട് പേർ വിദേശത്തു നിന്നും വന്നവരാണ്. സമ്പർക്കം മൂലം നാലു പേർക്ക് രോഗബാധ ഉണ്ടായി. ഇതുവരെ 447 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 129 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

23876 പേരാണ് ഇപ്പോൽ നിരീക്ഷണത്തിൽ കഴിയുന്നത്. 23439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21334 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതിൽ 20326 എണ്ണം നെഗറ്റീവാണ്.

Exit mobile version