Site icon Ente Koratty

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്-19

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കോഴിക്കോട് ജില്ലയിലുള്ള 2 പേര്‍ക്കും കോട്ടയം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തയ്ക്കും കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ 2 ഹൗസ് സര്‍ജന്‍മാര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഈ ഹൗസ് സര്‍ജന്‍മാര്‍ കേരളത്തിന് പുറത്ത് നിന്നും ട്രെയിനില്‍ വന്നവരാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ ദുബായില്‍ നിന്നും കോട്ടയം ജില്ലയിലെ ഒരാള്‍ ഓസ്‌ട്രേലിയയില്‍ നിന്നും വന്നവരാണ്. കണ്ണൂര്‍, മലപ്പുറം, കോട്ടയം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഒരാളാണ് ഇന്ന് രോഗമുക്തി നേടിയത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 308 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 127 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,150 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 20,821 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,998 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Exit mobile version