Site icon Ente Koratty

പച്ച സോണായ കോട്ടയത്ത് വീണ്ടും കോവിഡ് ആശങ്ക; പാലക്കാട് രോഗം സ്ഥിരീകരിച്ച ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന സഹായി കോട്ടയത്തെത്തി

ഗ്രീൻ സോണായി പ്രഖ്യാപിച്ച കോട്ടയത്ത് വീണ്ടും കോവിഡ് ആശങ്ക. ഇന്നലെ പാലക്കാട് രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന സഹായി കോട്ടയത്ത് എത്തിയിരുന്നു.  ഇയാളിൽ രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് കോട്ടയത്തും ആശങ്ക ഉടലെടുത്തിരിക്കുന്നത്.

സേലത്തു നിന്നും പഴങ്ങളുമായി കേരളത്തിലെത്തിയ ലോറി ഡ്രൈവർക്കാണ് ഇന്നലെ പാലക്കാട് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പം സേലത്തു നിന്നും യാത്ര ചെയ്ത മറ്റൊരു ഡ്രൈവർ പഴങ്ങളുമായി കോട്ടയത്ത് എത്തിയിരുന്നു.

കോട്ടയം ചന്ത കവലയിലെ പഴ കടയിൽ സാധനം വിതരണം ചെയ്ത ശേഷം ഇയാൾ പാലക്കാട്ടേക്ക് മടങ്ങി. പാലക്കാട്ടേക്ക് തിരികെയെത്തിയ ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് കോട്ടയത്തും ആശങ്ക ഉടലെടുത്തത്. ഇതിനെത്തുടർന്ന് കോട്ടയത്തെ പഴക്കട അടച്ചുപൂട്ടി.

പഴക്കടയുടെ ഉടമയും തൊഴിലാളികളും പഴങ്ങൾ ലോറിയിൽനിന്ന് ഇറക്കിയ തൊഴിലാളികളും അടക്കം പതിനഞ്ചോളം പേർ പരീക്ഷണത്തിലായി. പാലക്കാട് തിരികെയെത്തിയ ഡ്രൈവർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയാൽ കോട്ടയത്തുള്ളവർ പ്രാഥമിക സമ്പർക്ക പട്ടികയിലാകും. ഇതു മുന്നിൽ കണ്ടുള്ള പ്രവർത്തനം ജില്ലാ ഭരണകൂടം ആരംഭിച്ചു.

Exit mobile version