കൊറോണ വൈറസ് ബാധയിൽ നിന്നും കേരളം പതുകെ മുക്തി നേടുകയാണ്. കേരളത്തിൽ ഇന്നത്തെ കണക്കനുസരിച്ചു 139 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. കേരളത്തിലെ 3 ജില്ലകൾ നേരത്തെ തന്നെ കൊറോണ വൈറസിനെ ഉന്മൂലനം ചെയ്തിരുന്നു. ഇനി 11 ജില്ലകളിൽകൂടി രോഗമുണ്ട്. കേരളത്തിൽ മൊത്തം 67,190 ആളുകൾ നീരിക്ഷണത്തിലുണ്ട്.
കാസർകോഡ് ആയിരുന്നു കോറോണയുടെ മുഖ്യ കേന്ദ്രം. ഒരു സമയത്തു കേരളത്തിന്റെ മൊത്തം രോഗികളുടെ പകുതിയും കാസര്കോടിൽനിന്നുമായിരുന്നു.
ഇപ്പോൾ കിട്ടുന്ന രസകരമായ ഒരു കണക്കിൽ കാസർകോടിനെ കണ്ണൂർ മറികടന്നു. ഇന്നത്തെ കണക്കു പ്രകാരം കണ്ണൂരിൽ ഇപ്പോൾ 50 കൊറോണ രോഗികളുണ്ട്, കാസർകോഡ് 49-ഉം, കഴിഞ്ഞ കുറച്ചു ദിവസംകൊണ്ടു ഒരുപാടു രോഗികളെ സുഖപ്പെടുത്താൻ കഴിഞ്ഞതാണ് കാസർകോടിന് ഗുണം ചെയ്തതു.
കണ്ണൂരിലെ 50 രോഗികളിൽ 4 പേര് കാസർകോഡ് ജില്ലക്കാരാണ്. നിരീക്ഷണത്തിൽ കണക്കുകൾ നോക്കിയാൽ പാലക്കാടന്‍ മുമ്പിൽ. ഇന്നത്തെ കണക്കുപ്രകാരം 10,417 ആളുകളാണ് നീരിക്ഷണത്തിലിരിക്കുന്നത്. തൊട്ടുപുറകെ കോഴിക്കോടുണ്ട് 10,012 പേരാണ് ഇവിടെ നീരിക്ഷണത്തിലുള്ളത്.
ഏറ്റവും കുറവ് ആളുകൾ നീരിക്ഷണത്തിലുള്ളത് എറണാകുളത്താണ്. ഇവിടെ അകെ 378 ആളുകളാണ് നീരിക്ഷണത്തിൽ ഉള്ളത്. ഇവിടെ 2 രോഗികളാണ് ഉള്ളത്. ആയിരത്തിൽ താഴെ ആളുകൾ നീരിക്ഷണത്തിലുള്ളത് എറണാകുളത്തു മാത്രമാണ്. എന്നിട്ടും എറണാകുളത്തെ ഓറഞ്ച് സോണിലാണ് സംസ്ഥാന സർക്കാർ പെടുത്തിയിരിക്കുന്നത്. ഇനി തൃശ്ശൂരിലേക്ക് നോക്കിയാൽ ഒരേ ഒരേ ആളാണ് ചികത്സയിലുള്ളത്. തൃശ്ശൂരിൽ 4562 പേരാണ് നീരിക്ഷണത്തിൽ.