കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നുള്ള 25 അംഗ വിദഗ്ധ സംഘം ഇന്നു രാവിലെ കാസര്‍കോട്ടേക്ക് പുറപ്പെട്ടു.
അനസ്തേഷ്യോളജി വകുപ്പ് മേധാവി ഡോ. മുരളീ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറു സ്പെഷ്യാലിറ്റികളില്‍നിന്നായി പത്തു ഡോക്ടര്‍മാരും പത്ത് സ്റ്റാഫ് നഴ്സുമാരും അഞ്ച് നഴ്സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെടുന്നു. നേരത്തെ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും കാസര്‍കോട്ട് എത്തിയിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോട്ടയത്തുനിന്നുള്ള മെഡിക്കല്‍ സംഘം ചുമതല ഏൽക്കാൻ കാസർകോറ്റെയ്ക്കു തിരിച്ചത്. പതിനാലു ദിവസത്തേക്കാണ് ഇവരെ നിയോഗിച്ചുള്ളത്.
കാസർകോഡ് ജില്ലയിലാണ് കൊറോണ വൈറസ് രോഗബാധിതർ കൂടുതലായി ഉള്ളത്. ഇന്നലെ മുഖ്യ മന്ത്രി പിണറായി വിജയൻ പുറത്തു വിട്ട കണക്കനുസരിച്ചു കാസർകോഡ് ജില്ലയിൽ ഇപ്പോൾ 80 പേർക്കാണ് രോഗം ഉള്ളത്. 9201 പേരാണ് നീരിക്ഷണത്തിൽ ഉള്ളത്, ഇതിൽ 137 പേര് ആശുപത്രിയിലാണുള്ളത്. കഴിഞ്ഞ കുറച്ചു ദിവസമായി ആശ്വാസകരമായ വാർത്തകളാണ് കാസർകോഡ്ൽനിന്നും കേൾക്കുന്നത്. നിരവധി പേരുടെ ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവായി.