പാലക്കോട്: കൊറോണാ വ്യാപന പശ്ചാത്തലത്തിൽ തമിഴ്നാട് റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാലു ജില്ലകളും കേരള അതിർത്തിയിൽ. രോഗവ്യാപനം കുറച്ചുകൊണ്ടു വരുന്ന കേരളത്തിന് ഇത് വൻപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ അതിർത്തിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കേരള-തമിഴ്നാട് പൊലീസ് നിരീക്ഷണം ശക്തമാക്കി.
തമിഴ്നാട്ടിൽ 17 ജില്ലകളാണ് റെഡ് സോണിലുള്ളത്. ഇതിൽ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി ജില്ലകളാണ് കേരളവുമായി അതിർത്തി പങ്കിടുന്നത്. ഇതിനിടെ തമിഴ്നാട്ടിൽ ചൊവ്വാഴ്ച 31പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 1204 ആയി ഉയർന്നു.
ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കോയമ്പത്തൂരിലാണ്. 126പേര്. തിരുപ്പൂരില്‍ 79, തിരുനെല്‍വേലി 56 േതനി 40 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മുന്നൂറിലേറെ രോഗികളാണുള്ളത്.
തമിഴ് നാട്ടിൽ നിന്നും വരുന്ന ലോറികൾ എല്ലാം കർശന പരിശോധന കഴിഞ്ഞതിനു ശേഷമേ അതിരിത്തി കടത്തി വിടുന്നത്. ഈ ജിലാകിലെല്ലാം ഒരുപാടു മലയാളികൾ ജോലി ചെയ്തു ജീവിക്കുന്നുണ്ട്, ലോക്ക്ഡൌൺ കാരണം അവരും നാട്ടിലേക്കു വരൻ പറ്റാത്ത സ്ഥിതിയിലാണ്.