ഇറ്റലിയിൽ നിന്ന് ഡല്‍ഹിയിലെത്തി സൈനിക ക്യാംപിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 44 അംഗ മലയാളി സംഘത്തെ കേരളത്തിലെത്തിച്ചു. മാർച്ച് 15ന് ഇറ്റലിയിൽ നിന്നും ഡല്‍ഹിയിലെത്തിയ ഇവരിലാർക്കും രോഗലക്ഷണങ്ങളില്ല.
രണ്ട് വാഹനങ്ങളിലായാണ് സംഘം വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയത്. ഇറ്റലിയിൽ നിന്ന് മാർച്ച് 15ന് ഡൽഹിയിലെത്തി 28 ദിവസം സൈനിക ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്താത്തതിനെ തുടർന്ന് കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചു. വീടുകളിൽ നിരീക്ഷണത്തിലിരിക്കണമെന്ന കർശന നിർദ്ദേശമാണ് ആരോഗ്യ വകുപ്പ് നൽകിയത്.
കേരളത്തിൽ വിവിധ ജില്ലകളിൽ നിന്ന് ഇറ്റലിയിലേക്ക് പഠനത്തിനും ജോലിക്കുമായി പോയവരാണ് ഇവർ. സുരക്ഷിതമായി പ്രിയപ്പെട്ടവർ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ. മലബാറിലുള്ള ജില്ലക്കാരെ വാളയാറിൽ വെച്ചു തന്നെ വീട്ടുകാർക്ക് കൈമാറി. തെക്കൻ ജില്ലകളിലുള്ളവരെ എറണാകുളത്ത് വെച്ചും വീട്ടുകാർക്ക് കൈമാറി.
ഇനിയും കേരളത്തിലോട്ടു എത്തുവാൻ ആഗ്രഹിച്ചു അന്ന്യ നാടുകളിൽ കുടുങ്ങി കഴിയുന്ന ഒരുപാടു മലയാളികൾ ഉണ്ട്. അവരെല്ലാം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കനിവിനായി കാത്തു നില്കുകയാ. ഇതിനിടയിലും രോഗം മൂർച്ഛിച്ചു നിൽക്കുന്ന രാജ്യങ്ങളിലെ മലയാളികളുടെ മരണ നിരക്ക് വർദിക്കുകയാ.