Site icon Ente Koratty

നടക്കാം നടന്നകറ്റാം രോഗങ്ങളെ. വ്യായാമം ഇമ്മ്യൂണിറ്റി വർധിപ്പിക്കും

വ്യായാമം ശരീരത്തിന്റെ ഇമ്മ്യൂണിറ്റി  ശക്തിപ്പെടുത്തുമെന്ന് ധാരാളം ശാസ്ത്രിയ പഠന റിപോർട്ടുകൾ ഉണ്ടായിരുന്നീട്ടും

ലോക്ക് ഡൗൺ കാലത്തു പ്രഭാത സവാരി നിരോധിക്കുന്നത് വേദനാജനകമാണ്.

കൂട്ടം കൂടിയുള്ള കളികളും വ്യായാമങ്ങളും നിയന്ത്രിക്കുന്നത് മനസിലാക്കാം. എന്നാൽ ഒന്നോ രണ്ടോ ആളുകൾ അകലം പാലിച്ചു പ്രഭാതത്തിൽ നടക്കുകയും ഓടുകയും ചെയ്യുന്നത് നിരോധിക്കേണ്ട ആവശ്യം ഇല്ല.

 വ്യായാമം, ഭക്ഷണം പോലെ തന്നെ പ്രാധാന്യം ഉള്ളതാണ്..
 അത് ഇമ്മ്യൂണിറ്റിയെ ബലപ്പെടുത്തുക മാത്രമല്ല ലോക്ക് ഡൌൺ കാലത്തെ  സമ്മർദ്ദങ്ങളെ കുറക്കുന്നതിനും സഹായിക്കും. വ്യായാമം ശ്വസന വഴികളിൽനിന്നും ശ്വാസകോശത്തിൽ നിന്നും ബാക്ടിരിയകളെ പുറത്താക്കുന്നതിനു ഉപകാരപ്രദമാണ്.

വ്യായാമം ചെയ്യുമ്പോൾ ശരീര ഊഷ്മാവ് ചെറിയതോതിൽ ഉയരുന്നതിനാൽ ബാക്ടീരിയകളുടെ വ്യാപനത്തെ ചെറുക്കാനാകും. വ്യായാമം ചെയ്യുന്നത് വഴി സ്‌ട്രെസ് ഹോർമോൺസിന്റെ ഉത്പാദനം കുറക്കുന്നതിന്  ഉപകാരപ്പെടും. അതിനാൽ ലോക്ക് ഡൌൺ കാലത്തു വ്യായാമം ചെയ്യുവാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വ്യായാമം ശ രീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനാൽ കോവിഡ് കാലത്തു ആളുകളെ വ്യായാമത്തിലേക്കു അടുപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കേണ്ടതാണ്.

ഇതിനായി ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകരുടെ സേവനം ആവശ്യപ്പെടാവുന്നതാണ്. 30 മിനിറ്റ് വീതമുള്ള വെത്യസ്തങ്ങളായ  വ്യായാമ പ്രോഗ്രാമുകൾ തയ്യാറാക്കി കുടുംബസമേതം വീടുകളിൽ ചെയ്യുവാൻ ആളുകളെ   പ്രേരിപ്പിക്കാവുന്നതാണ്.

പാർശ്വ ഫലങ്ങൾ ഒന്നും തന്നെയില്ലാത്ത ദിവ്യമായാ ഔഷധങ്ങളാണ് വ്യായാമങ്ങൾ.

ലോക്ക് ഡൌൺ കാലത്തു വീട്ടിൽ ഭക്ഷണവും ടി വി യുമായി ഒതുങ്ങിയാൽ ജീവിതശൈലി രോഗങ്ങൾക്കു അടിമപ്പെടാൻ സാധ്യത കൂടുതൽ ആണ്.  അതിനാൽ ലോക്ക് ഡൗൺ കാലത്തു മറ്റു പല രാജ്യങ്ങളും ചെയ്യുന്നതുപോലെ ചെയ്യാവുന്ന  കാര്യങ്ങളിൽ പ്രഭാത വ്യായാമങ്ങളും  ഉൾപെടുത്തേണ്ടതാണ്.
 
വിവരങ്ങള്ക്ക് കടപ്പാട് – ഡോ ബിജു ലോന കെ. അസ്സോസിയേറ്റ് പ്രൊഫസർ, ഗവ കോളേജ് ചാലക്കുടി.

Exit mobile version