കുവൈത്തിൽ 83 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 993 ആയി. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 51 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 530 ആയി ഉയർന്നു.
പുതിയ രോഗികളിൽ 77 പേർ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. 51 ഇന്ത്യക്കാർ, ഒരു കുവൈത്ത് പൗരൻ, 8 പാകിസ്ഥാനികൾ, 7 ബംഗ്ലാദേശ് പൗരന്മാർ, 5 നേപ്പാളികൾ, 3 ഈജിപ്ത് പൗരന്മാർ, സിറിയൻ പൗരൻ, ഫിലിപ്പൈൻ വനിത എന്നിവർക്കാണ് ഇത്തരത്തിൽ കോവിഡ് പകർന്നത്. രണ്ടു കുവൈത്തികൾ ,ഈജിപ്ത് പൗരൻ, സിറിയൻ പൗരൻ എന്നിവർക്ക് രോഗം പകർന്നത് ആരിൽ നിന്നാണെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിച്ച രണ്ടു കുവൈത്ത് പൗരന്മാർക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
123 പേർ ഇതുവരെ രോഗവിമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 869 പേരാണ് ചികിത്സയിലുള്ളത്. 26 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. ഇതുവരെ കോവിഡ് ബാധിച്ചു ഒരാൾ മാത്രമാണ് രാജ്യത്ത് മരിച്ചത്.