ചാലക്കുടിയില്‍ വീണ്ടും രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യക്കും, മകനുമാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഒരു ‘ മകന്റെ പരിശോധന ഫലം നെഗറ്റീവ് ആയതു കാരണം ചാലക്കുടി താലൂക്ക് ആശുപത്രയിലെ നിരിക്ഷണ വാര്‍ഡിലേക്ക് മാറ്റി.
ഭാര്യയേയും, മകനേയും തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്. ഇവരുടെ മകന്‍ കൃത്യമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നില്ലെന്ന് പറയപ്പെടുന്നു. മകന്‍ സഞ്ചരിച്ചിരുന്ന റൂട്ട് മാപ്പ് ലഭിച്ചാല്‍ മാത്രമെ കുടുതല്‍ വിവിരങ്ങള്‍ അറിയുവാന്‍ കഴിയു എന്ന് പറയപ്പെടുന്നു. ഒരു വീട്ടിലെ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീക്കരിക്കുന്നത് അപൂര്‍വ്വമാണെന്ന് പറയുന്നു.
ഇന്ന് മുഖ്യമന്ത്രി തൃശ്ശൂർ ജില്ലയിൽ കൊറോണയുണ്ടെന്ന് പ്രഖ്യാപിച്ചത് ഈ രണ്ടു പേരാണ്. ഇതോടെ തൃശ്ശൂർ ജില്ലയിൽ 8 പേരെയാണ് കൊറോണ രോഗം സ്ഥീരീകരിച്ചു ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയിൽ 18863 പേര് നിരീക്ഷണത്തിലുണ്ട് അതിൽ 18825 പേര് വീടുകളിലാണ് നീരിക്ഷണത്തിലിരിക്കുന്നത്. ആശുപത്രിയിൽ നീരീക്ഷണത്തിലുള്ളത് 38 പേര്. ഇന്ന് അഡ്മിറ്റ് ചെയ്തത് 9 പേര്.