Site icon Ente Koratty

സംസ്ഥാനത്ത് ഇന്ന് 24 പേർക്കു കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്ത് കോവിഡ്-19 വെെറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,637 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരമാണിത്. ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് 38 പേർ മരിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ എട്ടാം ദിവസത്തിലേക്ക് കടന്നു. രാജ്യമൊട്ടാകെ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ആരോഗ്യമന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടു.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 234 ആയി. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 216 ആണ്. കേരളത്തിൽ ഇന്നലെ മാത്രം ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡും തിരുവനന്തപുരത്തും രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിലും കൊല്ലത്തും, തൃശ്ശൂരിലും ഓരോ ആൾക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച് ചികിത്സയലിുള്ളവരുടെ എണ്ണം 215 ആയി.

Exit mobile version