ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. യാത്രകളിൽ കൂടുതലും കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള പൊതു ഗതാഗത അംവിധാനങ്ങളിൽ. നീളമേറിയ സമ്പർക്കപ്പട്ടികയാണ് ആരോഗ്യ വലുപ്പ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി 29ന് തിരുവനന്തപുരത്ത് എത്തി ഹോട്ടലില്‍ തങ്ങിയ ശേഷം സെക്രട്ടേറിയറ്റ് ധര്‍ണയില്‍ പങ്കെടുത്തു. പിന്നീട് കാട്ടാക്കടയിലേക്ക് കെഎസ്ആര്‍ടിസി ബസിൽ യാത്ര. അവിടെനിന്ന സ്കൂട്ടറിൽ അമ്പൂരിലേക്ക് പോയി. രാത്രി എട്ടരയോടെ തിരുവനന്തപുരത്തെ ഹോട്ടലില്‍ മടങ്ങിയെത്തി. പത്തരയോടെ കെഎസ്ആര്‍ടിസി ബസിക് ഇടുക്കിയിലേക്ക് തിരിച്ചു.
തൊടുപഴ, പെരുമ്പാവൂർ, മൂന്നാര്‍, എറണാകുളം, മൂവാറ്റപുഴ, ഷോളയൂര്‍ എന്നിവിടങ്ങളിലേക്ക് പുന്നീടുള്ള ദിവസങ്ങളിൽ യാത്ര ചെയ്തു. മാര്‍ച്ച് 11ന് തിരുവനന്തപുരത്തെത്ത് വീണ്ടുമെത്തി എംഎല്‍എ ഹോസ്റ്റലില്‍ തങ്ങി. രാവിലെ ആറുമണി മുതല്‍ വൈകിട്ട് മൂന്നുമണി വരെ ഇദ്ദേഹം എംഎൽഎ ഹോസ്റ്റലിൽ ഉണ്ടായിരുന്നതായി റൂട്ട് മാപ്പില്‍ വ്യക്തമാണ്. രാത്രിയോടെ പെരുമ്പാവൂരിലേക്ക് മടങ്ങുകയും ചെയ്തു..
സെക്രട്ടേറിയേറ്റിലും, നിയമസഭ മന്ദിരത്തിലും ഉൾപ്പടെ സന്ദർശനം നടത്തി, ഭരണാധികാരികളെയും ജനപ്രതിനിധികളെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരോടെല്ലാം ജാഗ്രത പാലിക്കണം എൻ നേരിട്ട് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.