ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വാഹന യാത്ര നടത്തിയ പതിനെട്ട് പേര്‍ക്കെതിരെ കൊരട്ടി പോലീസ് കേസെടുത്തു. ഒൻപത് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ദേശീയ പാതയില്‍ നിന്ന് നിയമം ലംഘിച്ച് യാത്ര നടത്തിയ ആറ് വാഹനങ്ങളും സി. ഐ. ബി. കെ. അരുണും, എസ്. ഐ. രാമു ബാല ചന്ദ്ര ബോസും സംഘവു ചേര്‍ന്ന് പിടികൂടി. ദേശീയപാതയിൽ ജില്ലാ അതിർത്തിയായ പൊങ്ങത്ത് ഇരുപത്തിനാല് മണിക്കൂറും വാഹന പരിശോധന കര്‍ശനമായി തുടരുകയാണ്. മതിയായ രേഖകളില്ലാതെ അനാവശ്യമായി യാത്ര ചെയ്ത എൺപതോളം വാഹനങ്ങൾ തിരിച്ചയച്ചു. കാടുകുറ്റി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പോലീസ് നടത്തിയ പെട്രോളിങ്ങിന്റെ ഭാഗമായി അനാവശ്യമായി റോഡിലും മറ്റും കൂടിയിരുന്നവരെ രോഗത്തെ കുറിച്ച് ബോധവത്ക്കരണം നടത്തി തിരിച്ചുവിട്ടു. നിയമം ലംഘിച്ച് ആരേയും യാത്ര ചെയ്യുവാന്‍ അനുവദിക്കില്ലെന്ന് സി. ഐ ബി. കെ. അരുണ്‍ പറഞ്ഞു.