Site icon Ente Koratty

43 തദ്ദേശ സ്ഥാപനങ്ങളിൽ കമ്യൂണിറ്റി കിച്ചൻ തുടങ്ങിക്കഴിഞ്ഞു: മുഖ്യമന്ത്രി

3 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 941 പഞ്ചായത്തുകളിൽ 861 പഞ്ചായത്തുകൾ കമ്മ്യൂണിറ്റി കിച്ചനുള്ള സ്ഥലം സജ്ജമാക്കി. 87 മുനിസിപ്പാലിറ്റികളിൽ 84 ഇടത്തും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. 6 കോർപ്പറേഷനുകളിൽ 9 സ്ഥലങ്ങളിലായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാൻ സ്ഥലം കണ്ടെത്തി. ഇവിടങ്ങളിൽ ഉടൻ ഭക്ഷണവിതരണം ആരംഭിക്കും.

ഭക്ഷണവിതരണത്തിനുള്ള പ്രാദേശിക വളണ്ടിയർമാരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് തദ്ദേശ സ്ഥാപനങ്ങൾ വേഗം പൂർത്തിയാക്കണം. 715 പഞ്ചായത്തുകൾ ഹെല്പ് ലൈൻ സജ്ജീകരിച്ചു കഴിഞ്ഞു. 86421 പേർക്ക് കൗൺസിലിംഗ് നൽകി. സംസ്ഥാനത്താകെ 15433 വാർഡ് തല സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമ തലത്തിൽ 2007 കെയർ സെൻ്ററുകൾക്കുള്ള സ്ഥലം കണ്ടെത്തി.

ഇന്ന് സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോടും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേർ. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതം. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവർ 126 പേരാണ്. ഇതോടെ ആകെ വൈറസ് ബാധിച്ചവർ 138 ആയി. ആറു പേർ രോഗവിമുക്തരായിരുന്നു.

Exit mobile version