Site icon Ente Koratty

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 9 പേര്‍ കണ്ണൂരിലാണ്. കാസര്‍കോടും മലപ്പുറത്തും മൂന്ന് വീതം വയനാട്ടില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. വയനാട്ടില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. തൃശ്ശൂര്‍ രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റു ജില്ലകള്‍. 126 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 138 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. അതേസമയം സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. എറണാകുളത്ത് മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തു.

എ​ത്ര ക​ടു​ത്ത രീ​തി​യി​ൽ കോ​വി​ഡ് വ്യാ​പ​നം സം​ഭ​വി​ച്ചാ​ലും നേ​രി​ടാ​നു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കു പു​റ​മേ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ പ്രാ​യോ​ഗി​ക​ത സ​ർ​ക്കാ​ർ പ​രി​ശാ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ 879 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി 69,434 കി​ട​ക്ക​ക​ളും 5,607 ഐ​സി​യു​ക​ളു​മു​ണ്ട്. 15,333 ഹോ​സ്റ്റ​ൽ മു​റി​ക​ളു​ണ്ട്. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​രു​ടെ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ കെ.എസ്.ആര്‍.ടി.സി ഇ​ട​പെ​ടും.

കമ്മ്യൂണിറ്റി കിച്ചണ്‍

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷണം ഇല്ലാത്ത സ്ഥിതിയുണ്ടാകരുത് എന്നതിന്റെ അടിസ്ഥാനത്തില്‍ രൂപംനല്‍കിയ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ ഇവിടെ നിന്ന് ഭക്ഷണ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

43 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. 941 പഞ്ചായത്തില്‍ 861 പഞ്ചായത്തുകളും സ്ഥലം സജ്ജമാക്കി കഴിഞ്ഞു. 87 മുനിസ്സിപാലിറ്റികളില്‍ 87 ഉം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആറു കോര്‍പറേഷനുകളില്‍ 9 ഇടങ്ങളിലായി കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെനിന്ന് വരും ദിവസങ്ങളില്‍ ഇവിടെ ഭക്ഷണം വിതരണം ആരംഭിക്കും. ഇതിനുള്ള പ്രാദേശിക വളണ്ടിയര്‍മാകെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കണം.

സന്നദ്ധ സേന

2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനക്ക് ഉടന്‍ രൂപംനല്‍കും. 22-40 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കു ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തുകളില്‍ 200 പേരുടെയും മുന്‍സിപ്പാലിറ്റികളില്‍ 500 പേരുടെയും സേനയെ വിന്യസിക്കും. സർക്കാരിന്റെ പോർട്ടൽ വഴി ഇതിനായി റജിസ്റ്റർ ചെയ്യാം. ഇവർക്ക് തിരിച്ചറിയൽ കാർഡും യാത്രാചെലവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ യാത്രാച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബി​എ​സ് 4 വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി

മാ​ർ​ച്ച് 31-ന് ​ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​പ്പി​ക്കു​ന്ന ബി​എ​സ് 4 വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി ദീ​ർ​ഘി​പ്പി​ക്കാ​ൻ കേ​ന്ദ്ര​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. താ​ത്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​ശേ​ഷ​വും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കോ​ന്പൗ​ണ്ടിം​ഗ് ഫീ​സും പി​ഴ​യും ഒ​ഴി​വാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

2012-നു​ശേ​ഷം വി​ര​മി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ സ​ഹാ​യം തേ​ടും, അ​നു​ഭ​വ പ​രി​ച​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സ്വ​ന്തം സു​ര​ക്ഷ​യി​ൽ ജാ​ഗ്ര​ത കാ​ണി​ക്കേ​ണ്ട​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​വ​രെ പ്ര​ത്യേ​ക രീ​തി​യി​ൽ പ​രി​ഗ​ണി​ക്കും. അ​വ​ർ​ക്കു പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Exit mobile version