തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് വീണ്ടും പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും നേരത്തേ പുറത്തിറക്കിയിരുന്നു.
- വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ഫോണ്‍ മുഖേന ബന്ധപ്പെടണം.
- വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒപിയിലോ കാഷ്വല്റ്റിയിലോ പോകരുത്. നോഡല്‍ ഓഫിസറെ അറിയിച്ചശേഷം ഐസലേഷന്‍ സൗകര്യമുള്ള ആശുപത്രിയില്‍ എത്തണം.
- പനി, തൊണ്ടവേദന, ചുമ എന്നിവ പ്രധാന ലക്ഷണങ്ങള്‍. വയറിളക്കവും വരാം. തീവ്രമാകുകയാണെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യത. പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ നിലവിലില്ല. നിലവില്‍ എന്തെങ്കിലും രോഗമുള്ളവര്‍ക്ക് വൈറസ് ബാധിക്കുന്നത് അപകടകരം.
- രോഗസംശയമുണ്ടങ്കില്‍ വീടുകളില്‍ 28 ദിവസം നിരീക്ഷിക്കും. ഇവരും വീട്ടിലുള്ളവരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജോലിക്കോ പോകരുത്. മറ്റുള്ളവരുമായി സമ്ബര്‍ക്കവും പാടില്ല.
- സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിളിക്കേണ്ട നമ്ബറുകള്‍: 0471-23 09 250, 0471-23 09 251, 0471-23 09 252.