തൃശ്ശൂര്‍ : കോവിഡ് 19 പശ്ചാത്തലത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു . പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നീ രോഗാവസ്ഥകളുള്ളവരെ കൊറോണരോഗം ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം .
വയോധികര്‍ മറ്റ് രോഗികളില്‍നിന്ന് അകലം പാലിക്കുകയും തിരക്കുള്ള സ്ഥലങ്ങളില്‍ നിര്‍ബന്ധമായും പോകാതിരിക്കുകയും വേണം. ശ്വാസകോശസംബന്ധിയായ അസുഖമുള്ള ആരുമായും അടുത്ത സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്യരുത് .