Site icon Ente Koratty

കൊറോണ: ഇറാനിൽ ഒറ്റദിവസം 54 മരണം; മധ്യേഷ്യയില്‍ രോഗപ്പകർച്ച ശക്തം

ഇറാനിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് പുതിയതായി 54 മരണങ്ങൾ റിപ്പോർ‌ട്ട് ചെയ്തു. രാജ്യത്ത് ഒറ്റദിവസമുണ്ടാകുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ഇറാനിലെ ആകെ മരണനിരക്ക് 291ലേക്ക് ഉയർന്നു. ആകെ കൊറോണ ബാധിതരുടെ എണ്ണം 8,042 ആയിട്ടുമുണ്ട്.

മരണനിരക്കിൽ 18 ശതമാനം വർധനയാണ് ഇറാനിൽ വന്നിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ 12 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

മധ്യേഷ്യയിൽ കൊറോണ ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ലബനനിൽ ആദ്യത്തെ കൊറോണ മരണം സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഈജിപ്തിൽ നിന്നും തിരിച്ചു വന്നയാളാണ് മരിച്ചത്. ഇദ്ദേഹം ഈജിപ്തിൽ നിന്നും വന്നയുടനെ ക്വാറന്റൈൻ ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ ആകെ 41 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

ഇറാഖിൽ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആറ് പുതിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടെ 60 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുവൈറ്റിൽ സിനിമാ തിയറ്ററുകൾ, കല്യാണ ഹാളുകൾ തുടങ്ങിയവയെല്ലാം സർക്കാർ ഇതിനകം അടപ്പിച്ചിട്ടുണ്ട്.

Exit mobile version