Site icon Ente Koratty

കൊറോണ: ലോകാരോഗ്യ സംഘടനക്ക് സൗദി അറേബ്യയുടെ സഹായം

കൊറോണ വൈറസ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനക്ക് സൗദി അറേബ്യയുടെ സഹായം. പത്ത് ദശലക്ഷം ഡോളറാണ് സൗദി കിരീടാവകാശി സല്‍മാന്‍ രാജാവ് സഹായമായി നല്‍കിയത്.

ലോകത്തിന്‍റ വിവിധ ഭാഗങ്ങളിലേക്ക് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു ലോകാരോഗ്യ സംഘടന. ഇത് മാനിച്ചാണ് സൗദിയുടെ ആദ്യഘട്ട സഹായം. നൂറ് കോടി ഡോളര്‍ സഹായം ഉടന്‍ അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്‍റെ ഉത്തരവില്‍ പറയുന്നു. രോഗ പ്രതിരോധ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണ് സഹായം.

ലോകാരോഗ്യ സംഘടനയുമായി കൊറോണ വ്യാപനം തടയാന്‍ പ്രവര്‍ത്തിക്കുമെന്നും ഇരുകൂട്ടരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേയും മനുഷ്യത്വ പിന്തുണയെ അഭിനന്ദിക്കുന്നതായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം പറഞ്ഞു.

Exit mobile version