Site icon Ente Koratty

വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് ധനസഹായം

വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു വര്‍ഷം വരെ ധനസഹായം ലഭിക്കുന്നു. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.  പ്രതിമാസം 1000 രൂപയാണ് ധനസഹായം.

അപേക്ഷയ്ക്ക് ആവശ്യമായ രേഖകള്‍
വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായി തുടര്‍ ചികിത്സ നടത്തുന്നയാളാണെന്ന് വൃക്ക / കരള്‍ രോഗ വിദഗ്ധര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്

വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ബന്ധപ്പെട്ട ആശുപത്രികള്‍ നല്‍കുന്ന ഡിസ്ചാര്‍ജ് ഷീറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

കുടുംബ വാര്‍ഷിക വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്

അപേക്ഷകരുടെ പേരില്‍ ആരംഭിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ പകര്‍പ്പ്

അപേക്ഷിക്കേണ്ട വിധം
അപേക്ഷാ ഫോം ഐ.സി.ഡി.എസ്.പ്രൊജക്ട് ഓഫീസുകള്‍,  മുനിസിപ്പല്‍ ഓഫീസുകള്‍  എന്നിവിടങ്ങളില്‍ നിന്നും സാമൂഹിക സുരക്ഷാ മിഷന്‍ വെബ് സൈറ്റിലും ഓഫീസില്‍ നിന്നും ലഭിക്കും. മുഴുവന്‍ രേഖകള്‍ സഹിതം അപേക്ഷ ബന്ധപ്പെട്ട ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് നല്‍കണം. ശിശു വികസന പദ്ധതി ഓഫീസര്‍ അന്വേഷണം നടത്തി ശുപാര്‍ശ സഹിതം അപേക്ഷ കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കും.

Exit mobile version