Site icon Ente Koratty

രാജ്യം ഏറെ കാത്തിരുന്ന കോവിഡ് പ്രതിരോധ വാക്സിനേഷന് ഇന്ന് തുടക്കം

രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിൻ കുത്തിവെപ്പിന് തുടക്കം കുറിക്കാൻ മണിക്കൂറുകൾ മാത്രം. 10.30ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷൻ പദ്ധതി വെർച്വലായി ഉദ്ഘാടനം ചെയ്യും. വാക്സിൻ സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകരിൽ ചിലരുമായും കുത്തിവെപ്പ് കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി സംവദിക്കും. വാക്സിൻ നടപടിക്രവുമായി ബന്ധപ്പെട്ട കോവിൻ ആപ്പിന്റെ പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വാക്സിൻ വിതരണം, കോ-വിൻ ആപ്പ് എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാനുള്ള കോൾ സെന്ററുകൾക്കും തുടക്കമിടും. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 3006 ബൂത്തികളിലാണ് വാക്സിനേഷൻ.

മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ. രണ്ടാം ഘട്ടത്തിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും രോഗവ്യാപന സാധ്യത ഏറിയ 50 വയസ്സിൽ താഴെ പ്രായമുള്ളവർക്കും. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും ഭാരത് ബയോടെകിന്റെ കോവാക്സിനുമാണ് ആദ്യം നൽകുന്നത്. 1.65 കോടി കോവിഷീൽഡ്, കോവാക്സിൻ ഡോസുകളാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഇതിൽ 56 ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു.

ഡൽഹിയിൽ 75 കോവിഷീൽഡ് വിതരണ കേന്ദ്രങ്ങളും 6 കോവാക്സിൻ കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത്. വാക്സീനേഷൻ സെന്ററുകൾ അടുത്ത ഘട്ടത്തിൽ 175ഉം പിന്നീട് 1000വും ആക്കും. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളലാണ് കുത്തിവെപ്പ്. 2.74 ലക്ഷം ഡോസ് വാക്സിനാണ് ഡൽഹിക്ക് ലഭിച്ചിട്ടുള്ളത്.

Exit mobile version