ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സിന് മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടന്നു. 26000 പേരിലായിരിക്കും പരീക്ഷണം. ഇന്ത്യയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്. തിങ്കളാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാക്സിന്റെ പേര് കോവാക്സിനെന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം.
ഹൈദരാബാദിലെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വളണ്ടിയര്‍മാര്‍ക്ക് ഇന്ന് വാക്സിന് പരീക്ഷണാര്‍ത്ഥം നല്കി. ആദ്യ രണ്ട് ഘട്ടത്തിലും വാക്സിന് സുരക്ഷിതവും കൊവിഡ് പ്രതിരോധം ഉള്ളതുമാണെന്ന് തെളിഞ്ഞെന്ന് കമ്പനി പറഞ്ഞു.
നേരത്തെ അമേരിക്കന്‍ കമ്പനികളായ ഫൈസറിന്റെയും മോഡേണയുടെയും വാക്സിനുകള്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരുന്നു. മോഡേണയുടെ വാക്സിന് 94.5 ശതമാനം ഫലപ്രദമാണെന്നും വിവരം.