Site icon Ente Koratty

ഇ- സഞ്ജീവനിക്ക് പ്രിയമേറുന്നു

കണ്ണൂര്‍: കൊവിഡ് കാലത്ത് സര്‍ക്കാര്‍ ആരംഭിച്ച ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിക്ക് ലഭിച്ചത് വലിയ സ്വീകാര്യത. സേവനം ഉപയോഗിച്ച് ഇതുവരെ ജില്ലയില്‍ ചികിത്സ തേടിയത് 23 കുട്ടികള്‍.

കൊവിഡ് 19 പശ്ചാത്തലത്തില്‍ ആശുപത്രിയിലെത്തി ചികിത്സ തേടാന്‍ കഴിയാത്ത രോഗികള്‍ക്കായാണ് സര്‍ക്കാര്‍ ഇത്തരമൊരു ഒ പി ഡി സംവിധാനം ആരംഭിച്ചത്. വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടാന്‍ കഴിയുന്നു എന്നതിനാല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒക്ടോബര്‍ 12നാണ് ഇ സഞ്ജീവനിയുടെ സേവനം ആരംഭിച്ചത്. ഡി ഇ ഐ സി ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയാണ് സേവനം ലഭ്യമാവുക. www.esanjeevaniopd.in എന്ന വെബ്സൈറ്റ് വഴിയാണ് ചികിത്സ തേടേണ്ടത്.

ഇ സഞ്ജീവനിയില്‍ എങ്ങനെ രജിസ്‌ട്രേഷന്‍ ചെയ്യാം

ഇ സഞ്ജീവനി ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക.

ആപ്ലിക്കേഷന്‍ ഓപ്പണ്‍ ആകുമ്പോള്‍ മൂന്ന്  ഓപ്ഷനുകള്‍ കാണാം. അതില്‍ പേഷ്യന്റ് രജിസ്‌ട്രേഷന്‍ ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍ നല്‍കി സെന്റ് ഒ റ്റി പി  ഓപ്ഷന്‍ നല്‍കുക.

പേരും വിവരങ്ങളും നല്‍കി നെക്സ്റ്റ് ഓപ്ഷന്‍ നല്‍കുക.

സംസ്ഥാനം, ജില്ല, സിറ്റി, വിലാസം എന്നീ കോളങ്ങള്‍ പൂരിപ്പിക്കുക.

സ്‌പെഷ്യാലിറ്റി ഒ പി ഡി സെലക്ട് ചെയ്തതിന് ശേഷം സ്‌പെഷ്യലിറ്റി ഓപ്ഷനില്‍ നിന്ന് ഡി ഇ ഐ സി സെലക്ട് ചെയ്യുക.

ഹോസ്പിറ്റല്‍/ഡിപ്പാര്‍ട്ട്മെന്റ്/ക്ലിനിക് എന്ന ഓപ്ഷനില്‍ നിന്ന് കേരള സ്റ്റേറ്റ് ഡി ഇ ഐ സി കണ്ണൂര്‍ ഇ സഞ്ജീവനി ഒ പി ഡി സെലക്ട് ചെയ്യുക.

ജനറേറ്റഡ് ടോക്കണ്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുമ്പോള്‍ ടോക്കണ്‍ നമ്പര്‍ മെസ്സേജ് ആയി ലഭിക്കും.

ഇ സഞ്ജീവനി ആപ്ലിക്കേഷന്‍ സെലക്ട് ചെയ്ത് മൊബൈല്‍ നമ്പറും ടോക്കണ്‍ നമ്പറും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക. തുടര്‍ന്ന് കാള്‍ നൗ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തെറാപ്പിസ്റ്റുമായി സംസാരിക്കാം.

Exit mobile version