Site icon Ente Koratty

‘വെന്‍റിലേറ്ററുകൾ തികയാതെ വരും’; സംസ്ഥാനത്തു മരണസംഖ്യ കൂടിയേക്കുമെന്ന് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​നത്ത് കോവിഡ് മരണം കൂടിയേക്കുമെന്ന് ആരോഗ്യമന്ത്രി കെ.​കെ. ശൈ​ല​ജ. രോ​ഗി​ക​ള്‍ കൂ​ടു​ന്ന​തോ​ടെ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍​ ഉൾപ്പടെയുള്ള സംവിധാനങ്ങൾക്കും ക്ഷാ​മം വ​രും. ഇ​പ്പോ​ള്‍ ത​ന്നെ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ക്ക് ക്ഷാമമുണ്ട്. പ്രാ​യ​മു​ള്ള​യാ​ളു​ക​ളി​ലേ​ക്കു രോ​ഗം പ​ട​ര്‍​ന്നാ​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ തി​ക​യാ​തെ വരും. ഏ​ത്ര രോ​ഗി​ക​ള്‍ വ​ന്നാ​ലും ആ​രും റോ​ഡി​ല്‍ കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സെപ്തംബര്‍ 21ന് അണ്‍ലോക്ക് ഇന്ത്യ പൂര്‍ണമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

ആ​ര്‍​ക്കെ​ങ്കി​ലും രോ​ഗം വ​ന്നാ​ല്‍ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കണം. കോ​ള​നി​ക​ളി​ല്‍ രോ​ഗം പ​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണം. യോ​ജി​ച്ച പ്ര​വ​ര്‍​ത്ത​നം കൊ​ണ്ടാ​ണു സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ അ​ധി​ക​മാ​കു​ന്ന​ത് ത​ട​യാ​ന്‍ സാ​ധി​ച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കടുത്തതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറാകണം. കേരളം ഇതുവരെ പൊരുതി നിന്നു. കർണാടകയിലെയും തമിഴ്‌നാട്ടിലെയും പോലെ രോഗികള്‍ മരിക്കുമായിരുന്നെങ്കില്‍ കേരളത്തില്‍ മരണ സംഖ്യ 1000 കടക്കുമായിരുന്നെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. അത് തടയാനായത് കേരളത്തിന്റെ യോജിച്ച പ്രവര്‍ത്തനം കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് സ്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 21 മുതല്‍ വിവിധ ഘട്ടങ്ങളിലായാണ് സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് അനുമതിയുള്ളതെന്ന് മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. നൈപുണ്യ വികസന, സംരംഭകത്വ വികസന പരിശീലന ക്ലാസ്സുകളും 21 മുതല്‍ തുടങ്ങാം. ഒന്‍പതാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകള്‍ സ്കൂള്‍ അധികൃതരുടെ സന്നദ്ധത അനുസരിച്ച്‌ തുറക്കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

Exit mobile version