Site icon Ente Koratty

തൃശൂർ ജില്ലയിൽ 189 പേർക്ക് കൂടി കോവിഡ്;110 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1324 ആണ്. തൃശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4005 ആണ്. ഇതുവരെ രോഗമുക്തരായത് 2640 പേർരോഗം സ്ഥിരീകരിച്ചവരിൽ 171 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 23 പേരുടെ രോഗ ഉറവിടമറിയില്ല.

സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 43, ആർഎംഎസ് ക്ലസ്റ്റർ 5 , ദയ ക്ലസ്റ്റർ 3, അമല ക്ലസ്റ്റർ 5, ടസാര ക്ലസ്റ്റർ 7 , ജനത ക്ലസ്റ്റർ 1, അംബേദ്കർ കോളനി ക്ലസ്റ്റർ 1, പോലീസ് 1, ആരോഗ്യപ്രവർത്തകർ 2, മറ്റ് സമ്പർക്കം 87, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 2, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 9 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ കഴിയുന്നവർ. വെള്ളിയാഴ്ചയിലെ കണക്ക്.ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 100 സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 43 എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-52 ജനറൽ ആശുപത്രി തൃശൂർ-14 കൊടുങ്ങലൂർ താലൂക്ക് ആശുപത്രി-55കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-88കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-72വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-160വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-209എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-65ചാവക്കാട് താലൂക്ക് ആശുപത്രി-14ചാലക്കുടി താലൂക്ക് ആശുപത്രി -13സി.എഫ്.എൽ.ടി.സി കൊരട്ടി-67കുന്നംകുളം താലൂക്ക് ആശുപത്രി -15ജി.എച്ച്. ഇരിങ്ങാലക്കുട-10ഡി.എച്ച്.

വടക്കാഞ്ചേരി-4 അമല ഹോസ്പിറ്റൽ തൃശൂർ-37ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-12 എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-47 ഹോം ഐസോലേഷൻ-48 തൃശൂർ ജില്ലയിൽ 9044 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 187 പേരേയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.

Exit mobile version