Site icon Ente Koratty

3 മേലൂര് സ്വദേശികൾ ഉൾപ്പടെ തൃശ്ശൂരിൽ ഇന്നു 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 16) 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2390 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1888 ആണ്.

രോഗം സ്ഥിരീകരിച്ചവരിൽ 09 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 08 പേർ രോഗബാധിതരായി. മിണാലൂർ ക്ലസ്റ്റർ 01, ചാലക്കുടി ക്ലസ്റ്റർ 06, പട്ടാമ്പി ക്ലസ്റ്റർ 01, മങ്കര ക്ലസ്റ്റർ 01 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത ഒരാളും വിദേശത്ത് നിന്ന് എത്തിയ ഒരാളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടുപേരും രോഗബാധിതരായി.

ജില്ലയിലെ പോസിറ്റീവ് കേസുകൾ

1. അമല ക്ലസ്റ്റർ- വെങ്കിടങ്ങ് – 50 സ്ത്രീ.
2. അമല ക്ലസ്റ്റർ- വെങ്കിടങ്ങ് – 54 പുരുഷൻ .
3. അമല ക്ലസ്റ്റർ- അളഗപ്പനഗർ- 32 സ്ത്രീ.
4. അമല ക്ലസ്റ്റർ- വെങ്കിടങ്ങ് – 31 സ്ത്രീ.
5. അമല ക്ലസ്റ്റർ- അടാട്ട് – 37 സ്ത്രീ.
6. അമല ക്ലസ്റ്റർ- ആളൂർ – 19 സ്ത്രീ.
7. അമല ക്ലസ്റ്റർ- ആളൂർ – 69 പുരുഷൻ .
8. അമല ക്ലസ്റ്റർ- മൂക്കനൂർ- എറണാകുളം – 59 പുരുഷൻ .
9. ചാലക്കുടി ക്ലസ്റ്റർ – കോടശ്ശേരി- 30 പുരുഷൻ.
10. ചാലക്കുടി ക്ലസ്റ്റർ – കോടശ്ശേരി- 45 പുരുഷൻ.
11. ചാലക്കുടി ക്ലസ്റ്റർ – മേലൂര്- 25 പുരുഷൻ.
12. ചാലക്കുടി ക്ലസ്റ്റർ – മേലൂര്- 31 പുരുഷൻ.
13. ചാലക്കുടി ക്ലസ്റ്റർ – മേലൂര് – 22 പുരുഷൻ.
14. ചാലക്കുടി ക്ലസ്റ്റർ – പരിയാരം- 65 പുരുഷൻ.
15. പട്ടാമ്പി ക്ലസ്റ്റർ – കടവല്ലൂര് – 52 സ്ത്രീ.
16. മിണാലൂർ ക്ലസ്റ്റർ – മുണ്ടത്തികോട് – 32 സ്ത്രീ.
17. മങ്കര ക്ലസ്റ്റർ – ഇരിഞ്ഞാലക്കുട – 1 മാസം ആൺകുട്ടി.
18. സമ്പർക്കം- കൈപ്പമ്പ് – 28 സ്ത്രീ.
19. സമ്പർക്കം- മുളളൂർക്കര- 10 ആൺകുട്ടി.
20. സമ്പർക്കം- മുളളൂർക്കര- 14 ആൺകുട്ടി.
21. സമ്പർക്കം- മുളളൂർക്കര- 32 സ്ത്രീ.
22. സമ്പർക്കം- മുളളൂർക്കര- 2 പെൺകുട്ടി.
23. സമ്പർക്കം- മുളളൂർക്കര- 75 സ്ത്രീ.
24. സമ്പർക്കം- എരുമപ്പെട്ടി – 40 സ്ത്രീ.
25. സമ്പർക്കം-കൈപ്പറമ്പ് – 24 പുരുഷൻ
26. സമ്പർക്കം- പുത്തൂര്- 53 പുരുഷൻ.
27. തമിഴ്‌നാട്- കോലഴി – 26 പുരുഷൻ.
28. ബാംഗ്ലൂർ – എരുമപ്പെട്ടി – 27 പുരുഷൻ.
29. ദുബായ് – ദേശമംഗലം – 50 പുരുഷൻ.
30. ഉറവിടമറിയാത്ത പെരിഞ്ഞനം സ്വദേശി – 49 പുരുഷൻ.

Exit mobile version