ജില്ലയിൽ ബുധനാഴ്ച (ആഗസ്റ്റ് 12) 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 445 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2120 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1661 ആണ്.
സമ്പർക്കരോഗബാധിതർ 16 ആണ്. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ഒരാളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 2 പേരും കോവിഡ് ബാധിതരായി. അമല ആശുപത്രിയിലെ 2 പേർ ഉൾപ്പെടെ 3 ആരോഗ്യപ്രവർത്തകർ രോഗബാധിതരായി. ചാലക്കുടി, കെഎസ്ഇ ക്ലസ്റ്ററുകളിൽ നിന്ന് ഓരോരുത്തർ രോഗബാധിതരായി. രോഗഉറവിടമറിയാത്ത 4 പേരുണ്ട്. മറ്റ് സമ്പർക്കം വഴി പോസിറ്റീവ് ആയവർ 7 പേരാണ്.
ജില്ലയിലെ പോസിറ്റീവ് കേസുകൾ
1. ചാലക്കുടി ക്ലസ്റ്റർ- കൊരട്ടി – 43 പുരുഷൻ.
2. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -അവണ്ണൂർ – 27 സ്ത്രീ.
3. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -കൈപ്പറമ്പ് – 29 സ്ത്രീ.
4. ആരോഗ്യ പ്രവർത്തക -കണ്ടാണശ്ശേരി – 50 സ്ത്രീ.
5. സമ്പർക്കം-കൈപ്പമംഗലം – 1 ആൺകുട്ടി.
6. സമ്പർക്കം- മുരിയാട് – 28 പുരുഷൻ.
7. സമ്പർക്കം -കൈപ്പമംഗലം – 2 മാസം പെൺകുട്ടി.
8. സമ്പർക്കം-കൈപ്പറമ്പ് – 4 ആൺകുട്ടി.
9. സമ്പർക്കം -കൈപ്പമംഗലം – 8 പെൺകുട്ടി.
10. സമ്പർക്കം- തിരുവില്വാമല – 26 പുരുഷൻ.
11. സമ്പർക്കം- അഷ്ടമിചിറ- 22 സ്ത്രീ.
12. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻച്ചിറ – 50 സ്ത്രീ.
13. അബുദാബിയിൽ നിന്ന് വന്ന എസ്.എൻ പുരം സ്വദേശി – 52 പുരുഷൻ.
14. ബീഹാറിൽ നിന്ന് വന്ന 33 പുരുഷൻ.
15. ബാംഗ്ലൂരിൽ നിന്ന് വന്ന വെളളാങ്കല്ലൂർ സ്വദേശി – 42 പുരുഷൻ.
16. ഉറവിടമറിയാത്ത വെളളാങ്കല്ലൂർ സ്വദേശി – 49 പുരുഷൻ.
17. ഉറവിടമറിയാത്ത പറപ്പൂകര സ്വദേശി – 20 പുരുഷൻ.
18. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 48 സ്ത്രീ.
19. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി – 42 പുരുഷൻ.