തൃശൂർ ജില്ലയിൽ ആഗസ്റ്റ് നാല് ചൊവ്വാഴ്ച 72 കോവിഡ്-19 കേസുകൾ കൂടി സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. ചൊവ്വാഴ്ച 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ 544 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 1748. ആകെ നെഗറ്റീവ് കേസുകൾ 1186. തൃശൂർ സ്വദേശികളായ 11 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
സമ്പർക്ക കേസുകളിൽ ആറെണ്ണം ഉറവിടം അറിയാത്തതാണ്. ക്ലസ്റ്റർ വഴിയുള്ള സമ്പർക്ക വ്യാപനം ഇങ്ങനെയാണ്.
പട്ടാമ്പി ക്ലസ്റ്റർ 17, കെ.എസ്.ഇ ക്ലസ്റ്റർ 10, ശക്തൻ ക്ലസ്റ്റർ ആറ്, ചാലക്കുടി ക്ലസ്റ്റർ 2, ഇരിങ്ങാലക്കുട ക്ലസ്റ്റർ ഒന്ന്, മറ്റ് സമ്പർക്ക കേസുകൾ 24.
വിദേശത്തുനിന്ന് വന്ന ഒരാൾക്കും മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന അഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
പട്ടാമ്പി ക്ലസ്റ്റർ 17: വളളത്തോൾ നഗർ- 6 ആൺകുട്ടി, വളളത്തോൾ നഗർ- 5 പെൺകുട്ടി, വളളത്തോൾ നഗർ- 9 പെൺകുട്ടി, വളളത്തോൾ നഗർ- 31 പുരുഷൻ, വടക്കാഞ്ചേരി – 6 പെൺകുട്ടി, വടക്കാഞ്ചേരി – 34 പുരുഷൻ, വടക്കാഞ്ചേരി – 30 സ്ത്രീ, വടക്കാഞ്ചേരി -9 ആൺകുട്ടി, വടക്കാഞ്ചേരി -27 പുരുഷൻ, കൊണ്ടായി- 16 ആൺകുട്ടി, കൊണ്ടായി- 84 പുരുഷൻ, കൊണ്ടായി- 39 സ്ത്രീ, കൊണ്ടായി- 58 സ്ത്രീ, കടങ്ങോട്- 16 ആൺകുട്ടി, കടങ്ങോട്- 39 പുരുഷൻ, കടങ്ങോട്- 19 പുരുഷൻ, കടങ്ങോട്- 21 പുരുഷൻ.
കെ.എസ്.ഇ ക്ലസ്റ്റർ 10: മുരിയാട്-60 പുരുഷൻ, ചേർപ്പ്-3 പെൺകുട്ടി, പുത്തൻച്ചിറ – 5 പെൺകുട്ടി, പുത്തൻച്ചിറ-22 സ്ത്രീ, പുത്തൻച്ചിറ – 30 സ്ത്രീ, പുത്തൻച്ചിറ – 1 ആൺകുട്ടി, ഇരിങ്ങാലക്കുട – 32 പുരുഷൻ, ഇരിങ്ങാലക്കുട-71 സ്ത്രീ, ഇരിങ്ങാലക്കുട – 71 പുരുഷൻ, മുരിയാട് – 60 പുരുഷൻ.
ശക്തൻ ക്ലസ്റ്റർ 6: അവിണിശ്ശേരി – 13 പെൺകുട്ടി, അവിണിശ്ശേരി – 41 സ്ത്രീ, അവിണിശ്ശേരി – 50 പുരുഷൻ, കൂർക്കഞ്ചേരി- 52 സ്ത്രീ, ഒല്ലൂർ – 42 പുരുഷൻ, തൃശൂർ- 56 സ്ത്രീ
ചാലക്കുടി ക്ലസ്റ്റർ 2: മേലൂർ – 48 പുരുഷൻ, തൃശൂർ കോർപ്പറേഷൻ – 24 പുരുഷൻ.
ഇരിങ്ങാലക്കുട ക്ലസ്റ്റർ- കൊടുങ്ങലൂർ മുനിസിപ്പാലിറ്റി – 4 പെൺകുട്ടി.
മറ്റ് സമ്പർക്ക കേസുകൾ 24: ചാലക്കുടി -70 സ്ത്രീ, പാവറട്ടി- 85 സ്ത്രീ, എറിയാട്-20 സ്ത്രീ, തൃശൂർ കോർപ്പറേഷൻ – 16 ആൺകുട്ടി, അവണൂർ- 2 ആൺകുട്ടി, എളവളളി – 54 പുരുഷൻ, മാള- 25 സ്ത്രീ, അവണിശ്ശേരി- 56 സ്ത്രീ, കൊടുങ്ങല്ലൂർ- 7 ആൺകുട്ടി, കൈപ്പമംഗലം – 18 പെൺകുട്ടി, കൈപ്പമംഗലം- 11 ആൺകുട്ടി, കൈപ്പമംഗലം – 17 ആൺകുട്ടി, കൊടുങ്ങല്ലൂർ – 45 പുരുഷൻ, അരിമ്പൂർ – 46 പുരുഷൻ, തൃശൂർ – 60 പുരുഷൻ, പനമുക്ക് – 52 പുരുഷൻ, അമ്മാടം – 69 പുരുഷൻ, അരണാട്ടുകര – 58 പുരുഷൻ, മായന്നൂർ – 12 ആൺകുട്ടി, നടവരമ്പ് – 42 സ്ത്രീ, പുത്തൻചിറ – 82 സ്ത്രീ, അടിച്ചിലി – 23 പുരുഷൻ, തുറവൻകാട് – 60 പുരുഷൻ, മരുതൻകോട് – 16 പെൺകുട്ടി
ഉറവിടമറിയാത്ത കേസുകൾ ആറ്: ചൂണ്ടൽ സ്വദേശി – 74 സ്ത്രീ, തൃശൂർ കോർപ്പറേഷൻ സ്വദേശി – 20 പുരുഷൻ, ദേശമംഗലം സ്വദേശി – 58 പുരുഷൻ, പഴയന്നൂർ സ്വദേശി – 66 സ്ത്രീ, മുളങ്കുന്നത്തുകാവ് സ്വദേശി – 43 സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി – 48 പുരുഷൻ.
റിയാദിൽനിന്ന് വന്ന ദേശമംഗലം സ്വദേശി 40 പുരുഷൻ, മംഗലാപുരത്ത് നിന്ന് വന്ന ചേലക്കര സ്വദേശി 20 പുരുഷൻ, തമിഴ്നാട്ടിൽനിന്ന് വന്ന തെക്കുംകര സ്വദേശി 24 പുരുഷൻ, മഹാരാഷ്ട്രയിൽനിന്ന് വന്ന തൃശൂർ കോർപ്പറേഷൻ സ്വദേശി 59 പുരുഷൻ, കർണാടകയിൽനിന്ന് വന്ന പറപ്പൂക്കര സ്വദേശി 25 പുരുഷൻ, വെങ്കിടങ്ങ് സ്വദേശി 27 പുരുഷൻ എന്നീ ആറ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 11978 പേരിൽ 11411 പേർ വീടുകളിലും 567 പേർ ആശുപത്രികളിലുമാണ്.