തൃശൂർ ജില്ലയിൽ ആഗസ്റ്റ് രണ്ട് ഞായറാഴ്ച 58 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 484 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1591 പേർ കോവിഡ് പോസിറ്റീവായി. ഞായറാഴ്ച 63 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 1088 പേർ കോവിഡ് നെഗറ്റീവായി.
ഉറവിടം അറിയാത്ത ഒരു കേസടക്കം സമ്പർക്കത്തിലൂടെ 51 പേർക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 7 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി വന്നവരാണ്.
ഇതിൽ വടമ ക്ലസ്റ്റർ 19, ഇരിങ്ങാലക്കുട ക്ലസ്റ്റർ 7, ഇരിങ്ങാലക്കുട കെ.എസ്.ഇ ക്ലസ്റ്റർ ആറ്, പട്ടാമ്പി ക്ലസ്റ്റർ രണ്ട്, ചാലക്കുടി ക്ലസ്റ്റർ 2, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ ഒന്ന്, ഇരിങ്ങാലക്കുട കെ.എൽ.എഫ് ക്ലസ്റ്റർ ഒന്ന് എന്നിവയാണ് ക്ലസ്റ്റർ വഴിയുള്ള സമ്പർക്ക കേസുകൾ. മറ്റ് സമ്പർക്കം വഴി 12 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
സമ്പർക്ക കേസുകൾ ഇവയാണ് – വടമ ക്ലസ്റ്റർ 19 പേർ: എല്ലാവരും മാള സ്വദേശികൾ. 35 വയസ്സ് പുരുഷൻ, 45 വയസ്സ് പുരുഷൻ, 2 വയസ്സ് ആൺകുട്ടി, 34 വയസ്സ് സ്ത്രീ, 12 വയസ്സ് ആൺകുട്ടി, 12 വയസ്സ് ആൺകുട്ടി, 46 വയസ്സ് സ്ത്രീ, 47 വയസ്സ് സ്ത്രീ, 25 വയസ്സ് പുരുഷൻ, 52 വയസ്സ് പുരുഷൻ, 2 മാസം പെൺകുട്ടി, 59 വയസ്സ് സ്ത്രീ, 5 വയസ്സ് ആൺകുട്ടി, 31 വയസ്സ് സ്ത്രീ, 39 വയസ്സ് പുരുഷൻ, 88 വയസ്സ് സ്ത്രീ, 57 വയസ്സ് സ്ത്രീ, 70 വയസ്സ് സ്ത്രീ, 36 വയസ്സ് സ്ത്രീ.
ഇരിങ്ങാലക്കുട ക്ലസ്റ്റർ ഏഴ് പേർ: കൊടകര സ്വദേശി – 58 വയസ്സ് സ്ത്രീ, അന്നമനട സ്വദേശി – 10 വയസ്സ് പെൺകുട്ടി, താന്ന്യം സ്വദേശി – 6 വയസ്സ് ആൺകുട്ടി, മാടക്കത്തറ സ്വദേശി – 33 വയസ്സ് സ്ത്രീ, ചാഴൂർ സ്വദേശി – 10 വയസ്സ് പെൺകുട്ടി, ചാഴൂർ സ്വദേശി – 4 വയസ്സ് പെൺകുട്ടി, ചാഴൂർ സ്വദേശി – 18 വയസ്സ് ആൺകുട്ടി
കെ.എസ്.ഇ ക്ലസ്റ്റർ ആറ് പേർ: പുത്തൻച്ചിറ സ്വദേശി – 43 വയസ്സ് പുരുഷൻ, പുത്തൻച്ചിറ സ്വദേശി – 47 വയസ്സ് സ്ത്രീ, ചെട്ടിക്കുളം സ്വദേശി – 21 വയസ്സ് പുരുഷൻ, വേളൂക്കര സ്വദേശി – 42 വയസ്സ് പുരുഷൻ, വേളൂക്കര സ്വദേശി – 65 വയസ്സ് സ്ത്രീ, ചേർപ്പ് സ്വദേശി – 8 വയസ്സ് ആൺകുട്ടി.
പട്ടാമ്പി ക്ലസ്റ്റർ രണ്ട് പേർ: വടക്കാഞ്ചേരി സ്വദേശി – 65 വയസ്സ് പുരുഷൻ, കടവല്ലൂർ സ്വദേശി – 24 വയസ്സ് സ്ത്രീ.
ചാലക്കുടി ക്ലസ്റ്റർ രണ്ട് പേർ: ചാലക്കുടി സ്വദേശി – 4 വയസ്സ് പെൺകുട്ടി, ചാലക്കുടി സ്വദേശി – 33 വയസ്സ് സ്ത്രീ.
ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ: വിൽവട്ടം സ്വദേശി – 34 വയസ്സ് പുരുഷൻ
കെ.എൽ.എഫ്. ക്ലസ്റ്റർ: പറപ്പൂക്കര സ്വദേശി – 34 വയസ്സ് പുരുഷൻ
ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കരിമത്ര സ്വദേശി – 35 വയസ്സ് സ്ത്രീ.
മറ്റ് സമ്പർക്കത്തിലൂടെ രോഗം പകർന്നവർ 12 പേർ: തളിക്കുളം സ്വദേശി – 25 വയസ്സ് സ്ത്രീ, പോട്ട സ്വദേശി – 42 വയസ്സ് പുരുഷൻ, കൂടപ്പുഴ സ്വദേശി – 57 വയസ്സ് പുരുഷൻ, തോളൂർ സ്വദേശി – 56 വയസ്സ് പുരുഷൻ, തോളൂർ സ്വദേശി – 22 വയസ്സ് പുരുഷൻ, നടത്തറ സ്വദേശി – 54 വയസ്സ് പുരുഷൻ, കാട്ടാക്കാമ്പാൽ സ്വദേശി – 62 വയസ്സ് പുരുഷൻ, കാട്ടാക്കാമ്പാൽ സ്വദേശി – 22 വയസ്സ് പുരുഷൻ, പറപ്പൂക്കര സ്വദേശി – 85 വയസ്സ് സ്ത്രീ, തൃശൂർ കോർപ്പറേഷൻ സ്വദേശി – 54 വയസ്സ് പുരുഷൻ, പുത്തൻച്ചിറ സ്വദേശി – 58 വയസ്സ് പുരുഷൻ, പുത്തൻച്ചിറ സ്വദേശി – 47 വയസ്സ് സ്ത്രീ.
കൂടാതെ തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 8 വയസ്സ് ആൺകുട്ടി, അളഗപ്പനഗർ സ്വദേശി – 36 വയസ്സ് പുരുഷൻ, ദമാമിൽ നിന്ന് വന്ന 23 വയസ്സ് സ്ത്രീ, കർണാടകയിൽ നിന്ന് വന്ന വരവൂർ സ്വദേശി – 25 വയസ്സ് പുരുഷൻ, കർണാടകയിൽ നിന്ന് വന്ന വരവൂർ സ്വദേശി – 35 വയസ്സ് പുരുഷൻ, ലക്ഷദ്വീപിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി – 46 വയസ്സ് പുരുഷൻ, കർണാടകയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി – 47 വയസ്സ് സ്ത്രീ എന്നീ ഏഴ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13207 പേരിൽ 12702 പേർ വീടുകളിലും 505 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്.