ആയുർവ്വേദം – ഭാരതത്തിന്റെ തനതു ചികിത്സ രീതി – ആയുസിന്റെ വേദം. എന്നാൽ, നമ്മുടെ പാരമ്പര്യ ചികിത്സ രീതിയെ പാടെ മറന്നു നമ്മളെല്ലാം ഇംഗ്ലീഷ് മരുന്നുകളുടെ പിടിയിൽ അമർന്നു. കുറഞ്ഞ കൊടുത്താൽ മെഡിക്കൽ സ്റ്റോറിൽ നിന്നും ഇംഗ്ലീഷ് ഗുളികകൾ ലഭിക്കും, പെട്ടെന്ന് രോഗം മാറണം. സാക്ഷരനായ മലയാളിക്ക് അറിയാം മരുന്നിന്റെ പേരുകൾ, ഡോക്ടറുടെ കുറിപ്പിലാതെ വാങ്ങി ആവശ്യം പോലെ വിഴുങ്ങിയാൽ ജലദോഷമെല്ലാം പമ്പ കടക്കും. വീട്ടിൽ ഒരു ചുക്കു കാപ്പി ഉണ്ടാക്കി കുടിച്ചാൽ മാറുന്ന പ്രശ്നത്തിന് എളുപ്പവഴികൾ കണ്ടെത്തിയ നമ്മൾ.
ഫലമോ? ആവശ്യമില്ലാതെ മരുന്ന് വാങ്ങി തിന്നു നിത്യരോഗം വിലക്ക് വാങ്ങുന്നു നമ്മൾ. ഇവിടെയാണ് നമ്മുക്ക് പൈതൃകമായി ലഭിച്ച ആയുർവേദത്തിന്റെ മഹത്വം.
ആവശ്യത്തിന് ഇംഗ്ലീഷ് മരുന്നിന്റെ സഹായം തേടേണ്ട എന്ന എതിരഭിപ്രായം ലേഖകനില്ല. എങ്കിലും നമ്മുടെ ആയുർവേദത്തെ പാടെ നിരാകരിച്ചു അസുഖം വിലക്കു വാങ്ങേണ്ട കാര്യമുണ്ടോ?
കോവിഡ് എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നില്ക്കുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശക്തി കൂട്ടുവാൻ നമ്മുടെ ആയുർവേദ മാർഗങ്ങളെ കുറിച്ച് ഒല്ലൂർ ആയുർവേദ വൈദ്യരത്നം കോളേജിലെ സീനിയർ പ്രൊഫസർ ഡോ. ഗൗരി ശങ്കർ, ‘എന്റെ കൊരട്ടി’യുടെ അനുവാചകരോട് സംസാരിക്കുന്നു. വീഡിയോ കാണുക.