Site icon Ente Koratty

ഏഴ് ഡോക്ടര്‍മാരുള്‍പ്പെടെ 17 ജീവനക്കാര്‍ക്ക് കോവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഡോക്ടർമാർ ഉൾപ്പെടെ 17 ആരോഗ്യ പ്രവർത്തകർക്കാണ് കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 150ഓളം ജീവനക്കാർ നിരീക്ഷണത്തിലാണ്. കോവിഡ് ജോലി ചെയ്യാത്ത ജീവനക്കാർക്കാണ് കൂടുതലും രോഗബാധ കണ്ടെത്തിയത്.

ഏഴ് ഡോക്ടർമാർ രെണ്ട് സ്റ്റാഫ് നഴ്സ് 5 നഴ്സിംഗ് അസിസ്റ്റന്‍റുമാർ മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെയാണ് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ തിരുവന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലായ 150ഓളം ജീവനക്കാർ നിരീക്ഷണത്തിതിയായി. നിരവധി ജീവനക്കാരുടെ പരിശോധനാഫലം ഇന്നും നാളെയുമായി പുറത്തു വരും. ഇതോടെ രോഗികളുടെ എണ്ണവും നിരീക്ഷണത്തിൽ പോകേണ്ടവരുടെ എണ്ണവും വർദ്ധിക്കും. ഇത് മെഡിക്കൽ കോളേജിലെ പ്രവർത്തനത്തെ അവതാളത്തിലാക്കും. കോവിഡ് വാർഡിൽ ചെയ്യാത്തവർക്കാണ് കൂടുതലും രോഗബാധ എന്നതും ആശങ്ക വർധിപ്പിക്കുന്നു. കോവിഡ് വാർഡിൽ ഉള്ളവർക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ ഒഴിവാക്കി ഏഴുദിവസം ആക്കുകയും അവരെ ജനറൽ വാർഡുകളിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തത് രോഗബാധ വർദ്ധിക്കുന്നതിന് കാരണം ആയിട്ടുണ്ട് എന്നാണ് സൂചന. മെഡിക്കൽ കോളജിന് ആകെ കോവിഡ് ആശുപത്രിയായി പ്രഖ്യാപിക്കുകയോ മറ്റുള്ള വിഭാഗങ്ങൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തുകയോ വേണമെന്ന് ആവശ്യം ജീവനക്കാരിൽ നിന്നും ഉയർന്നു കഴിഞ്ഞു.

മെഡിക്കൽ കോളേജിൽ ഡോക്ടർമാർ അടക്കം ഉള്ള ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടാകുന്നത് മറ്റു രോഗികൾ കോവിഡ് പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മെഡിക്കൽ കോളേജിലെ സ്ഥിതി പരിഗണിച്ച് അടിയന്തിര ഇടപെടൽ നടത്തണമെന്ന് ഇടത് അനുകൂല ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version