Site icon Ente Koratty

വീണ്ടും കോവിഡ് മരണം; എറണാകുളത്ത് ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയസ്തംഭനം മൂലം മരിച്ച ഇടുക്കി രാജാക്കാട് സ്വദേശിനിയായ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സയിലായിരിക്കെ വൽസമ്മ ജോയി മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച്ചയാണ് വൽസമ്മയെ നെഞ്ചുവേദനയെ തുടർന്ന് ഇടുക്കിയിൽ നിന്ന് എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. എവിടെ നിന്നാണ് വൽസമ്മക്ക് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഇവർ ദൂരയാത്രകൾ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

അതേസമയം വൽസമ്മയുടെ രോഗ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നെഞ്ചുവേദനയെ തുടർന്ന് വൽസമ്മയെ ആദ്യം രാജാക്കാടുള്ള സ്വകാര്യ ആസുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ വൽസമ്മയുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കും.

FacebookTwitterWhatsAppLinkedInShare
Exit mobile version