Site icon Ente Koratty

കേരളത്തിൽ സൂപ്പർ സ്‌പ്രെഡ് ആയിക്കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് സമൂഹ വ്യാപനം

സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സൂപ്പർ സ്‌പ്രെഡ് ആയിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിദിന കൊവിഡ് കേസുകൾ നാനൂറിലേറെ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സൂപ്പർ സ്‌പ്രെഡ് എന്നത് സമൂഹ വ്യാപനത്തിന്റെ തൊട്ടുമുമ്പുള്ള അവസ്ഥയാണ്. ഇനി വരാനിരിക്കുന്ന സമൂഹ വ്യാപനമാണ്. അതിലേക്ക് പോകാതെ പിടിച്ചുനിർത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ല്ലൊവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 488 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള രോഗ ബാധ വർധിച്ചുവരികയാണ്. ഇന്ന് മാത്രം 234 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇന്നലെ 416 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 204 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

Exit mobile version