Site icon Ente Koratty

തൃശൂര്‍ ജില്ലയിൽ 29 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ ശനിയാഴ്ച (ജൂലൈ 11) 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേർ രോഗമുക്തരായി.

കുന്നംകുളം സ്വദേശികളായ മൂന്ന്‌പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. (44, സ്ത്രീ), (18, സ്ത്രീ), (13, ആൺകുട്ടി) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂലൈ 1 ന് ദുബായിൽ നിന്ന് വന്ന കീഴൂർ സ്വദേശി(21, സ്ത്രീ), കൊറ്റനെല്ലൂർ സ്വദേശികളായ (23, പുരുഷൻ),(24,പുരുഷൻ), (25, പുരുഷൻ), വെങ്ങാലൂർ സ്വദേശി(24, പുരുഷൻ), ജൂലൈ 3 കിർഗിസ്ഥാനിൽ നിന്ന് വന്ന ഊരകം സ്വദേശി(20, പുരുഷൻ), ജൂലൈ 4ന് റിയാദിൽ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആൺകുഞ്ഞ്), ജൂലൈ 7ന് ചെന്നൈയിൽ നിന്ന് വന്ന തിരുവില്വാമല സ്വദേശി(58, പുരുഷൻ), എടത്തിരിഞ്ഞി സ്വദേശി(29, പുരുഷൻ), ജൂൺ 26 ന് ജാർഖണ്ഡിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ(37, പുരുഷൻ) ജൂലൈ 2 ന് പഞ്ചാബിൽ നിന്ന് വന്ന പുത്തൂർ സ്വദേശി(36, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന ആറാട്ടുപുഴ സ്വദേശി(36, പുരുഷൻ), പാലിശ്ശേരി സ്വദേശി(33, പുരുഷൻ), ദേശമംഗലം സ്വദേശി(40, പുരുഷൻ), എടത്തിരിഞ്ഞി സ്വദേശി(31, പുരുഷൻ), ജൂൺ 29 ന് ദുബായിൽ നിന്ന് വന്ന ചേലക്കര സ്വദേശി(23, പുരുഷൻ), ജൂൺ 20ന് അജ്മനിൽ നിന്ന് വന്ന അകലാട് സ്വദേശി(47, പുരുഷൻ), ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(59, പുരുഷൻ), ജൂൺ 30 ന് കോയമ്പത്തൂരിൽ നിന്ന് വന്ന ഒരു കുടുംബത്തിലുള്ള കൊഴുക്കുള്ളി സ്വദേശികളായ(51, പുരുഷൻ), (23, സ്ത്രീ), ജൂൺ 19 ന് ഷാർജയിൽ നിന്ന് വന്ന പെരുമ്പിലാവ് സ്വദേശി(49, പുരുഷൻ), ജൂൺ 23 ന് എയർ പോർട്ട് ഡ്യൂട്ടിയിലായിരുന്ന കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ(41, പുരുഷൻ), ജൂൺ 24 ന് ഷാർജയിൽ നിന്ന് വന്ന ചിയ്യാരം സ്വദേശി(42, പുരുഷൻ), ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(54, പുരുഷൻ), ജൂൺ 25 ന് ഖത്തറിൽ നിന്ന് വന്ന ഊരകം സ്വദേശി(27, പുരുഷൻ), ജൂൺ 19 ന് ഷാർജയിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി(47, പുരുഷൻ) എന്നിവരടക്കം ജില്ലയിൽ ആകെ 29 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 603 ആയി.

Exit mobile version