Site icon Ente Koratty

പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയില്‍ ലോക്ഡൌണ്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങളില്ലെന്നും പ്രദേശത്ത് അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നില്ലെന്നും ആരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. പൊലീസ് എത്തി ജനങ്ങളെ ശാന്തരാക്കി.

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കമാണ്ടോ സുരക്ഷ വരെ ഏര്‍പ്പെടുത്തിയ പൂന്തുറയിലെ ചെരിയമുട്ടം പ്രദേശത്താണ് ജനങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു. നിയന്ത്രിക്കാനെത്തിയ പൊലീസുകാരോടും കയര്‍ത്തു. പാചക വാതക വിതരണം മുടങ്ങിയത്, അവശ്യ സാധനങ്ങള്‍ കിട്ടാത്തത് ഉള്‍പ്പെടെയാണ് പരാതികള്‍.

ഈ പ്രദേശത്ത് നിന്ന് ആന്‍റിജന്‍ ടെസ്റ്റ് പോസിറ്റീവായവരെ കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. അവിടെ അടിസ്ഥാന സൌകര്യങ്ങളില്ലാത്തതും പ്രതിഷേധത്തിന് കാരണമായി. കൂടുതല്‍ പൊലീസെത്തിയാണ് ജനങ്ങളെ വീടുകളിലേക്ക് മടക്കിയയച്ചത്. ഭക്ഷ്യ, ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ വീടുകള്‍ വിട്ടിറത്തിറങ്ങരുതെന്ന് നിഷ്കര്‍ച്ചിരുന്ന ഇടത്താണ് ഇത്ര വലിയ ആള്‍ക്കൂട്ടമുണ്ടായത്.

Exit mobile version