Site icon Ente Koratty

തൃശൂര്‍ ജില്ലയില്‍ ഇന്ന് (ജൂലൈ 07) 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് (ജൂലൈ 07) 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി. എല്ലാവരും വിദേശത്തു നിന്ന് വന്നവരാണ്.

ജൂലൈ 02 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (23, പുരുഷൻ), ജൂൺ 20 ന് ഷാർജയിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (37, പുരുഷൻ), ജൂൺ 30 ന് റിയാദിൽ നിന്ന് വന്ന എറിയാട് സ്വദേശി(46, പുരുഷൻ), ജൂൺ 20 ന് ദമാമിൽ നിന്ന് വന്ന ചേലക്കര സ്വദേശികൾ (47, പുരുഷൻ, 13 വയസ്സ് പെൺകുട്ടി), ജൂലൈ 01 ന് ഖത്തറിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി (57, പുരുഷൻ), ജൂലൈ 03 ന് ദമാമിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (49, പുരുഷൻ), ജൂലൈ 03 ന് ദമാമിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (61, പുരുഷൻ), ജൂലൈ 01 ന് റിയാദിൽ നിന്ന് വന്ന കണ്ണാറ സ്വദേശി (57, പുരുഷൻ), ജൂലൈ 01 ന് റിയാദിൽ നിന്ന് വന്ന പുത്തൂർ സ്വദേശി (37, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 505 ആയി.

രോഗം സ്ഥീരികരിച്ച 183 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 17596 പേരിൽ 17376 പേർ വീടുകളിലും 220 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 20 പേരെയാണ് ചൊവ്വാഴ്ച (ജൂലൈ 07) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.

Exit mobile version